22 December Sunday

സൈബർ തട്ടിപ്പ്‌: 
ജാമ്യാപേക്ഷ തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024
തൃശൂർ
സൈബർ  തട്ടിപ്പിലൂടെ  14 ലക്ഷത്തോളം രൂപ തട്ടിച്ചെടുത്ത പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി.   മലപ്പുറം ചെമ്പ്രശേരി തെച്ചിയോടൻ വീട്ടിൽ മുഹമ്മദ് ഷഹീദിന്റെ   ജാമ്യാപേക്ഷയാണ്‌  തൃശൂർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി  പി സെയ്തലവി തള്ളിയത്‌. ഗ്ലോബൽ കമ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഓൺലൈൻ പാർട്‌ ടൈം ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്  സ്‌ത്രീയിൽനിന്നാണ്‌ പണം തട്ടിച്ചത്‌.  
പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടത് അനിവാര്യമാണെന്നും  ബാങ്ക്, ഇലക്ട്രോണിക് രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കുന്നത്  തുടരന്വേഷണത്തിന് തടസ്സമാകുമെന്നും  ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ  കെ ബി സുനിൽകുമാർ വാദിച്ചു. തുടർന്നാണ്‌ കോടതി ജാമ്യം തള്ളിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top