22 December Sunday

കെ കെ മാമക്കുട്ടിയെ 
അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024
തൃശൂർ
സിപിഐ എം ജില്ലാ സെക്രട്ടറിയും മുതിർന്ന നേതാവുമായിരുന്ന കെ കെ  മാമക്കുട്ടിയുടെ എട്ടാം ചരമവാർഷികം  ജില്ലയിൽ സമുചിതമായി ആചരിച്ചു. സിപിഐ എം  നേതൃത്വത്തിൽ ബ്രാഞ്ചുകളിലും പാർടി ഓഫീസുകളിലും പതാക ഉയർത്തി.  ജില്ലാകമ്മിറ്റി ഓഫീസിൽ  ജില്ലാ സെക്രട്ടറി എം എം വർഗീസ്‌  പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി കെ ഷാജൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ സംസാരിച്ചു. തൃശൂർ അഴീക്കോടൻ സ്മാരക ഹാളിൽ ജില്ലാ അനുസ്മരണം കേന്ദ്ര കമ്മിറ്റിയംഗം  കെ രാധാകൃഷ്ണൻ   ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ ബാലൻ  അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം എം വർഗീസ് അനുസ്‌മരണ പ്രഭാഷണം നടത്തി.  ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി കെ ഷാജൻ സംസാരിച്ചു.
ഊരകത്തെ സ്മൃതിമണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ജില്ലാ സെക്രട്ടറി എം എം വർഗീസ് പുഷ്പചക്രം അർപ്പിച്ച് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി ആർ വർഗീസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഷാജൻ, ഏരിയ സെക്രട്ടറി എ എസ് ദിനകരൻ, കെ കെ അനിൽ, പി ചന്ദ്രൻ, പി കെ ലോഹിതാക്ഷൻ, എം മധു, എൻ കെ സഹദേവൻ, പി എ ഷാജഹാൻ എന്നിവർ സംസാരിച്ചു.   
   തൃശൂർ ദേശാഭിമാനിയിൽ നടന്ന അനുസ്‌മരണം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ  ഉദ്‌ഘാടനം ചെയ്‌തു. ടോം പനയ്‌ക്കൽ അധ്യക്ഷനായി. ‘ഗാസയിലെ കൊലവിളി’ വിഷയത്തിൽ കഥാകൃത്ത്‌  അശോകൻ ചരുവിൽ പ്രഭാഷണം നടത്തി. എ ജി സന്തോഷ്‌,  കെ ആർ ദാസ്‌ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top