21 December Saturday

പെൻഷൻകാർ കലക്ടറേറ്റ് മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

കെഎസ്‌എസ്‌പിയു കലക്ടറേറ്റ് മാർച്ച്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആർ എ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
കെഎസ്‌എസ്‌പിയു നേതൃത്വത്തിൽ  പെൻഷൻകാർ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. പെൻഷൻ പരിഷ്‌കരണ ക്ഷാമാശ്വാസ കുടിശ്ശിക ഒറ്റത്തവണയായി അനുവദിക്കുക, ക്ഷാമബത്ത ഗഡുക്കൾ അനുവദിക്കുക, ഉത്സവബത്ത ഉയർത്തുക, മെഡിക്കൽ അലവൻസ് വർധിപ്പിക്കുക, ശമ്പള-പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കുക  തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.  
സംസ്ഥാന വൈസ് പ്രസിഡന്റ്‌  ആർ എ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌   ഇ വി ദശരഥൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ചന്ദ്രമോഹൻ, ട്രഷറർ ജോസ് കോട്ടപ്പറമ്പിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി കെ ഹാരിഫാബി, കെ എം ശിവരാമൻ, എം തുളസി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top