പാവറട്ടി
വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയും ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവം ദശാബ്ദി ആഘോഷങ്ങൾ തുടങ്ങി.
ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ പി വിനോദ് ഉദ്ഘാടനം ചെയ്തു. ഡയറക്‌ടർ റാഫി നീലങ്കാവിൽ അധ്യക്ഷനായി. ഗുരുവായൂർ ദേവസ്വം ചുമർച്ചിത്ര പഠന കേന്ദ്രം പ്രിൻസിപ്പൽ നളിൻ ബാബു മുഖ്യാതിഥിയായി. ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ പ്രൊഫ. ജോൺ തോമാസ്, കലാ സംവിധായകൻ ജയ്സൺ ഗുരുവായൂർ, സിദ്ദീഖ് കൈതമുക്ക്, എം സ്കറിയ മാത്യു, റെജി വിളക്കാട്ടുപാടം, കെ സി അഭിലാഷ് എന്നിവർ സംസാരിച്ചു.
ഗ്രാമീണ ചലച്ചിത്രോത്സവം, ജോൺ എബ്രഹാം പുരസ്കാര വിതരണം എന്നിങ്ങനെ 10 വ്യത്യസ്തങ്ങളായ പരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
2015 ലാണ് ആദ്യമായി ദേവസൂര്യ ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്. അന്നു മുതൽ എല്ലാവർഷവും അഞ്ചു ദിവസങ്ങളിലായി മേള നടന്നുവരുന്നു. ജനുവരി അവസാനം മേള ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..