22 December Sunday

കൊട്ടിക്കലാശം ഇന്ന്‌ ചേലക്കരയിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024
ചേലക്കര 
തെരഞ്ഞെടുപ്പ്‌  പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന്റെ ഭാഗമായുള്ള എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപിന്റെ റോഡ്‌ഷോ  ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന്‌ ഉദുവടി ജങ്‌ഷനിൽ നിന്നാരംഭിക്കും. ആറ്റൂർ കമ്പനി, മുള്ളൂർക്കര വളവ്‌, വാഴക്കോട്‌, മുള്ളൂർക്കര ടൗൺ, ഇരുന്നിലംകോട്‌, കാഞ്ഞിരശേരി തുടങ്ങി 21 കേന്ദ്രങ്ങളിലെ വരവേൽപ്പിന്‌ ശേഷം പകൽ 11ന്‌ ചേലക്കരയിൽ സമാപിക്കും. പകൽ രണ്ടിന്‌ ചിറങ്കരയിൽനിന്ന്‌ റോഡ്‌ഷോ വീണ്ടും ആരംഭിക്കും. പാറമേൽപ്പടി, സൗത്ത്‌ കൊണ്ടാഴി, എഴുന്നള്ളത്ത്‌ കടവ്‌, ആനപ്പാറ, തിരുവില്വാമല, കൂട്ടുപാത തുടങ്ങി 16 ഇടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട്‌ നാലിന്‌ ചേലക്കരയിൽ സമാപിക്കും. തുടർന്ന്‌ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കൊട്ടിക്കലാശം. യുഡിഎഫ്‌ കൊട്ടിക്കലാശം വൈകിട്ട്‌ 4.30ന്‌ ചേലക്കരയിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top