തൃശൂർ
സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തീരാജ് മന്ത്രാലയം നൽകുന്ന പഞ്ചായത്ത് ക്ഷമത നിർമാൺ സർവോത്തം സൻസ്ഥാൻ അവാർഡിന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷൻ(കില) അർഹമായി. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള കിലയുടെ ഇടപെടലുകൾക്കാണ് അംഗീകാരം. അന്തർദേശീയ തലത്തിൽ ഒരു പഠന ഗവേഷണ സ്ഥാപനമായി വികസിക്കുക എന്നതാണ് കിലയുടെ ലക്ഷ്യം. സെന്റർ ഫോർ അർബൻ ഗവേണൻസ്, ചൈൽഡ് റിസോഴ്സ് സെന്റർ, ജൻഡർ സ്കൂൾ ഫോർ ലോക്കൽ ഗവേണൻസ്, ജിയോ ഇൻഫോർമാറ്റിക്സ് സെന്റർ, പരിസ്ഥിതി ജൈവവൈവിധ്യ കാലാവസ്ഥാ വ്യതിയാന കേന്ദ്രം, സുസ്ഥിര വികസന കേന്ദ്രം, ഇന്നോവേഷൻ ആൻഡ് ഇൻകുബേഷൻ ഹബ് തുടങ്ങിയവയും കിലയിൽ പ്രവർത്തിക്കുന്നു. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ബുധൻ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു അവാർഡ് സമ്മാനിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..