തൃശൂർ
ജില്ലയിലെ മൂന്ന് തദ്ദേശഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ്. വോട്ടെണ്ണൽ ബുധൻ രാവിലെ 10ന്. നാട്ടിക പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ 73.2 ശതമാനമാണ് പോളിങ്ങ്. 1516 വോട്ടർമാരിൽ 1107 പേർ വോട്ട് രേഖപ്പെടുത്തി. എൽഡിഎഫിലെ കെ ബി ഷൺമുഖൻ അന്തരിച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ്. വി ശ്രീകുമാർ (എൽഡിഎഫ്), പി വിനു (യുഡിഎഫ്), ജ്യോതി ദാസ് (ബിജെപി) എന്നിവരാണ് സ്ഥാനാർഥികൾ. വോട്ടെണ്ണൽ നാട്ടിക പഞ്ചായത്ത് ഹാളിൽ നടക്കും.
ചൊവ്വന്നൂർ പഞ്ചായത്തിലെ പൂശപ്പിള്ളി മൂന്നാം വാർഡിൽ 82 ശതമാനമാണ്‌പോളിങ്. 1029 വോട്ടർമാരിൽ 852 പേർ വോട്ട് ചെയ്‌തു. യുഡിഎഫിലെ സി കെ ജോൺ അന്തരിച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ്. കെ കെ ആഷിക്ക് (എൽഡിഎഫ്), സെബി മണ്ടുംപാൽ (യുഡിഎഫ്), സുമേഷ് കളരിക്കൽ (ബിജെപി) എന്നിവരാണ് സ്ഥാനാർഥികൾ. വോട്ടെണ്ണൽ ചൊവ്വന്നൂർ പഞ്ചായത്ത് ഹാളിൽ.
കൊടുങ്ങല്ലൂർ നഗരസഭയിലെ മസ്ജിദ് വാർഡിൽ 70.2 ശതമാനമാണ് പോളിങ്. 831 വോട്ടർമാരിൽ 603 പേർ വോട്ട് രേഖപ്പെടുത്തി. ബിജെപിയിലെ ടി ഡി വെങ്കിടേശ്വരൻ രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ്.
ജി എസ് സുരേഷ് (എൽഡിഎഫ്), പി യു സുരേഷ്‌കുമാർ (യുഡിഎഫ്), ഗീതാ റാണി (ബിജെപി) എന്നിവരാണ് സ്ഥാനാർഥികൾ. കൊടുങ്ങല്ലൂർ നഗരസഭാ ഹാളിലാണ് വോട്ടെണ്ണൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..