ഗുരുവായൂർ
പഞ്ചരത്‌നകീർത്തനാലാപനത്തിൽ അലിഞ്ഞ് ഗുരുവായൂർ. രാവിലെ 9 മുതൽ 10വരെ നടന്ന പരിപാടിയിൽ ശാസ്ത്രീയ സംഗീതരംഗത്തെ പ്രഗത്ഭ കലാകാരന്മാർ അണിനിരന്നു. ശ്രീഗണപതിനി.. എന്ന സൗരാഷ്ട്ര രാഗത്തിലെ ഗണപതി സ്തുതിയോടെയാണ് ആലാപനം തുടങ്ങിയത്. പിന്നാലെ ജഗദാനന്ദ കാരക.. ആദിതാളത്തിലും ഗൗള രാഗത്തിൽ ദുഡുകു ഗലയും പാടി. അവസാനമായി ശ്രീരാഗത്തിലുള്ള എന്തരോ മഹാനുഭാവുലു... കീർത്തനമായിരുന്നു. മേൽപുത്തുർ ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസ്സ് താളമിട്ടും കൂടെ പാടിയും കീർത്തനങ്ങൾക്കൊപ്പം ചേർന്നു.
ചെമ്പൈ വൈദ്യനാഥസ്വാമികൾ ശിഷ്യരോടൊപ്പം നടത്തിവന്ന പഞ്ചരത്ന കീർത്തനാലാപനത്തിന്റെ തുടർച്ചയാണ് ദശമി നാളിൽ ചെമ്പൈ സംഗീത മണ്ഡപത്തിൽ അരങ്ങേറിയത്.
എൻ കെ അക്ബർ എംഎൽഎ, ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ഭരണ സമിതി അംഗങ്ങളായ സി മനോജ്, കെ പി വിശ്വനാഥൻ, വി ജി രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ടേറ്റർ കെ പി വിനയൻ എന്നിവരും വേദിയിലെത്തിയിരുന്നു.
വായ്പാട്ടിൽ ഡോ. ചേർത്തല കെ എൻ രംഗനാഥ ശർമ, താമരക്കാട് ഗോവിന്ദൻ നമ്പൂതിരി, പാർവതീപുരം പത്മനാഭ അയ്യർ, അടൂർ സുദർശനൻ, ചേപ്പാട് എ ഇ വാമനൻ നമ്പൂതിരി, കൊല്ലം ജി എസ് ബാലമുരളി, വെച്ചൂർ ശങ്കർ, മാതംഗി സത്യമൂർത്തി, ഡോ. ബി അരുന്ധതി, ഡോ. വിജയലക്ഷ്മി സുബ്രഹ്മണ്യം, ഡോ. എൻ ജെ നന്ദിനി, മൂഴിക്കുളം വിവേക്, ആനയടി പ്രസാദ്, വെള്ളിനേഴി സുബ്രഹ്മണ്യം, ചങ്ങനാശേരി മാധവൻ നമ്പൂതിരി, അറയ്ക്കൽ നന്ദകുമാർ, മുഖത്തല ശിവജി, ആറ്റുവാശേരി മോഹന പിള്ള, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യൻ, തെങ്കര മഹാരാജ്, മൂഴിക്കുളം ഹരികൃഷ്ണൻ, ഡോ. നെടുംകുന്നം ശ്രീദേവ് രാജഗോപാൽ, ഡോ. ഗുരുവായൂർ കെ മണികണ്ഠൻ, കെ സി വിവേക് രാജ, ആർ വി വിശ്വനാഥൻ, പുഷ്പരാമകൃഷ്ണൻ, സ്വാതി രംഗനാഥ്, മോഹനശർമ, ശന്തള രാജു, വൈഷ്ണവി ആനന്ദ്, ഗുരുവായൂർ ഭാഗ്യലക്ഷ്മി, എസ് ആനന്ദി എന്നി സംഗീതജ്ഞർ അണിനിരന്നു. പുല്ലാങ്കുഴൽ: ഡോ. പി പത്മേഷ്, വയലിൻ: തിരുവിഴ ശിവാനന്ദൻ, ഇടപ്പള്ളി എ അജിത്ത് കുമാർ, കണ്ടാദേവി വിജയരാഘവൻ, മാഞ്ഞൂർ രഞ്ജിത്, തിരുവിഴ വിജു എസ് ആനന്ദ്, അമ്പലപ്പുഴ പ്രദീപ്, കിള്ളിക്കുറിശ്ശിമംഗലം ഇ പി രമേശ്, തിരുവിഴ ജി ഉല്ലാസ്, അരവിന്ദ് ഹരിദാസ്, സുനിതാ ഹരിശങ്കർ, ബിന്ദു കെ ഷേണായി, ഡോ. ജയശങ്കർ, ഡോ. മുത്തുകുമാരൻ, ഗുരുവായൂർ നാരായണൻ.
മൃദംഗം: പ്രൊഫ. വൈക്കം പി എസ് വേണുഗോപാൽ, എൻ ഹരി, ജി ചന്ദ്രശേഖരൻ നായർ, ഡോ. കെ ജയകൃഷ്ണൻ, അയ്മനം സജീവ്, കുഴൽമന്ദം ജി രാമകൃഷ്ണൻ, കോട്ടയം സന്തോഷ്, കവിയൂർ സനൽ, ശ്രീകാന്ത് പുളിക്കൻ, ഇലഞ്ഞിമേൽ സുശീൽ കുമാർ, കോടംതിരപ്പള്ളി പരമേശ്വരൻ, അനീഷ് കുട്ടംപേരൂർ, ആലുവ ഗോപാലകൃഷ്ണർ, എളമക്കര അനിൽകുമാർ, മുളങ്കാടകം സൂരജ്, അനിൽകുമാർ, കടക്കാവൂർ രാജേഷ് നാഥ്. ഗഞ്ചിറ: ശങ്കര സുബ്രഹ്മണ്യം.
ഘടം വാദനം: മാഞ്ഞൂർ ഉണ്ണിക്കൃഷ്ണൻ, കോവൈ സുരേഷ്, ഉടുപ്പി ബാലകൃഷ്ണൻ, മങ്ങാട് അഞ്ചൽ കൃഷ്ണ അയ്യർ, പി വി നാരായണൻ, ആലുവ രാജേഷ്. മുഖർ ശംഖ്: കണ്ണൂർ സന്തോഷ്, പരവൂർ ഗോപകുമാർ, തിരുനക്കര രതീഷ്, പയ്യന്നൂർ ഗോവിന്ദ പ്രസാദ്, തൊടുപുഴ നടരാജൻ. ഇടയ്ക്ക: ജ്യോതി ദാസ് ഗുരുവായൂർ, ഇരിങ്ങാലക്കുട നന്ദകുമാർ എന്നിവരും അണിനിരന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..