24 November Sunday

അപൂർവ നേട്ടവുമായി കൊടകര കുടുംബാരോഗ്യ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

നികത്താനായി കേളി തോടിന്റെ മധ്യത്തിലൂടെ അളഗപ്പ നഗർ പഞ്ചായത്ത്‌ കരിങ്കൽ ഭിത്തി നിർമിക്കുന്നു

കൊടകര
 2023–- - 24 വർഷത്തെ കായകൽപ്‌ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ  അപൂർവ നേട്ടവുമായി കൊടകര കുടുംബാരോഗ്യ കേന്ദ്രം. ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി  (89.2) കൊടകര ഫാമിലി ഹെൽത്ത് സെന്റർ ഒന്നാം സ്ഥാനത്ത്‌.  2 ലക്ഷം രൂപയാണ് അവാർഡ് തുക. പ്രാഥമികരോഗ്യ കേന്ദ്രമായിരുന്ന ഈ ആശുപത്രി 2020 ലാണ് കുടുംബാ രോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്.  2021 ൽ ഈ ആശുപത്രി ദേശീയ തലത്തിൽ  എൻക്യുഎഎസ് പുരസ്‌കാരത്തിനും അർഹമായി. അങ്ങിനെ ഒരേ ബ്ലോക്ക്,  പഞ്ചായത്ത്‌ ഭരണ സമിതിയുടെ കാലത്ത് തന്നെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടാൻ ഈ ആശുപത്രിക്ക്‌ കഴിഞ്ഞു എന്നത് മറ്റൊരു അപൂർവ നേട്ടവുമായി. തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങിൽ അവാർഡ് പിന്നീട് വിതരണം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top