19 December Thursday
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌

ഇനി ഒത്തുകൂടാം അക്ഷരമുറ്റത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024
തൃശൂർ
അക്ഷരമുറ്റത്തെ വരവേൽക്കാൻ ജില്ലയിലെ വിദ്യാലയങ്ങൾ ഒരുങ്ങി. ‘ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ –-13’ന്റെ   മത്സരങ്ങൾക്ക്‌  ബുധനാഴ്‌ച തുടക്കമാകും. സ്‌കൂൾതല മത്സരങ്ങളുടെ ജില്ലാ ഉദ്‌ഘാടനം ചെറുതുരുത്തി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ  ബുധനാഴ്‌ച പകൽ ഒന്നിന്‌ ഗാനരചയിതാവ്‌ റഫീക്ക്‌ അഹമ്മദ്‌ ഉദ്‌ഘാടനം ചെയ്യും.  കൂടുതൽ പുതുമയോടെയും വ്യത്യസ്തതയോടെയുമാണ്‌ ഇത്തവണ മത്സരം. ജില്ലകളിൽ ശാസ്‌ത്ര പാർലമെന്റുകളുണ്ടാകും. ഉപജില്ലയിൽ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാമതെത്തുന്ന സ്‌കൂളുകൾക്ക്‌ പ്രത്യേക പുരസ്‌കാരവും നൽകും. ഈ സ്‌കൂളുകളിൽ അക്ഷരമുറ്റം ക്ലബ്ബുകൾ രൂപീകരിക്കും. ക്ലബുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിക്കും. 
 2024 ജൂൺ മുതൽ ആഗസ്‌ത്‌ വരെ പത്രങ്ങളിൽ വരുന്ന വാർത്തകളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും സ്കൂൾതല ക്വിസ് മത്സരത്തിലുണ്ടാവുക. സ്കൂളിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന വിദ്യാർഥികൾക്ക്‌ 28ന്  സബ്ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാം. ജില്ലാ മത്സരം ഒക്ടോബർ 19നും സംസ്ഥാന മത്സരം നവംബർ 23നും നടക്കും. ജില്ലയിൽനിന്ന്‌ വിജയിക്കുന്ന രണ്ടുപേർക്ക്‌ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം. സ്‌കൂളുകൾക്കുള്ള രജിസ്‌ട്രേഷൻ തിങ്കളാഴ്‌ച അവസാനിക്കും. രജിസ്റ്റർ ചെയ്യാൻ അക്ഷരമുറ്റം സൈറ്റ്‌ വഴി ( www.deshabhimani.com) സ്‌കൂൾ കോഡ് നൽകിയാൽ മതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top