പുതുക്കാട്
കെഎസ്ആർടിസി സ്റ്റാൻഡുമായും സർവീസുമായും ബന്ധപെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സ്റ്റാൻഡിനെയും സർവീസിനെയും സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്ന പരാതികൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് യോഗം ചേർന്നത്.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം അഡ്വ. അൽജോ പുളിക്കൻ, ബ്ലോക്ക് പഞ്ചായത്തംഗം ടെസി വിൽസൺ, കെഎസ്ആർടിസി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വിഷയങ്ങൾ പരിഹരിക്കുന്നതിന് ജനപ്രതിനിധികൾ, പാസഞ്ചേഴ്സ് അസോസിയേഷൻ, മാധ്യമ പ്രവർത്തകർ ഉൾപ്പെട്ട ജനകീയ കമ്മിറ്റി രൂപീകരിച്ചു. കൂടുതൽ ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുടങ്ങിക്കിടക്കുന്ന സർവീസുകൾ പുനരാരംഭിക്കുമെന്നും തൃശൂർ കെഎസ്ആർടിസി ഡിടിഒ ടി എ ഉബൈദ് അറിയിച്ചു.
മണ്ഡലത്തിലെ കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിനായി ഇടപെടണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ നൽകിയ കത്തിന്റെ പകർപ്പ് യോഗത്തിൽ ഡിടിഒയ്‌ക്ക് എംഎൽഎ കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..