23 December Monday

വിദ്യാർഥി കോർണറിലുണ്ട്‌ 
കൈനിറയെ ഉൽപ്പന്നങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

തേക്കിൻക്കാട്‌ മൈതാനിയിൽ നടക്കുന്ന വ്യവസായ പ്രദർശന വിപണന മേളയിൽ നിന്ന്‌

തൃശൂർ

ചിപ്‌സും ആപ്പിൾ ഹൽവയും കരകൗശല വസ്‌തുക്കളും... തേക്കിൻകാട്‌ മൈതാനത്തെ വിദ്യാർഥി കോർണറിലെത്തിയാൽ കൈനിറയെ സാധനങ്ങളുമായി തിരികെ പോകാം. ഓണത്തോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പും ജില്ലാ വ്യവസായ കേന്ദ്രവും തേക്കിൻകാട് മൈതാനിയിലെ വിദ്യാർഥി കോർണറിൽ  ആരംഭിച്ച വ്യവസായ പ്രദർശന വിപണന മേളയിലാണ്‌ വിവിധ ഉൽപ്പന്നങ്ങൾ വിൽപ്പനയ്‌ക്കുള്ളത്‌. 60 എംഎസ്‌എംഇ  യൂണിറ്റുകളുടെ വിവിധ ഉൽപ്പന്നങ്ങളാണ്‌ മിതമായ നിരക്കിൽ മേളയിലുള്ളത്‌. 
ഭക്ഷ്യോൽപന്നങ്ങൾ കൂടാതെ ഗാർമെന്റ്‌സ്‌, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, സൗന്ദര്യവർധക വസ്തുക്കൾ, മുളകൊണ്ടുള്ള ഉൽപ്പന്നങ്ങൾ എന്നിവ സംരംഭകരിൽ നിന്ന് മിതമായ വിലയ്‌ക്ക്‌ ലഭിക്കും. 13ന് മേള സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top