27 December Friday

കവിതാലാപന മത്സരം

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024
ചെറുതുരുത്തി
മഹാകവി വള്ളത്തോൾ സാഹിത്യ സാംസ്കാരിക സമിതി  21ന്‌ വള്ളത്തോൾ ജന്മദിനം വിപുലമായി ആഘോഷിക്കും.  രാവിലെ 9.30 ന് പിഎൻഎൻഎം ആയുർവേദ മെഡിക്കൽ കോളേജിൽ വള്ളത്തോൾ സമാധിയിലെ പുഷ്പാർച്ചനയ്ക്ക് ശേഷം വിദ്യാർഥികൾക്ക്‌ വള്ളത്തോൾ കവിതാലാപനമത്സരം സംഘടിപ്പിക്കും.
കേരളത്തിലെ എല്ലാ അംഗീകൃത ആർട്സ് ആൻഡ്‌ സയൻസ് കോളേജുകളിലേയും, ആയുർവേദ കോളേജുകളിലേയും, കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയിലേയും വിദ്യാർഥികൾക്ക്  മത്സരത്തിൽ പങ്കെടുക്കാം.  വിജയികൾക്ക്‌ യഥാക്രമം  6000, 4000-,  3000 രൂപ ഒന്ന്‌, രണ്ട്‌,  മൂന്ന്‌ സ്ഥാനകാർക്ക്‌ ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top