ഇരിങ്ങാലക്കുട
ശ്രീ കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആര്‍ക്കൈവ്‌സിന്റെ നാലാം വാര്‍ഷികം 14, 15 തീയതികളിൽ ആഘോഷിക്കുമെന്ന് ചെയര്‍മാന്‍ അഡ്വ സി കെ ഗോപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 14ന് രാവിലെ 10ന് കിഴക്കേനടയില്‍ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. അഡ്വ. കെ ജി അനില്‍കുമാര്‍, വിദ്യാധരന്‍ മാസ്റ്റര്‍, വേണുജി, പട്ടിക്കാംതൊടി രാമുണ്ണിമേനോന്‍, കലാനിലയം ഗോപി എന്നിവരെ ആദരിക്കും. കലിക്കറ്റ് സർവകലാശാല പരീക്ഷാ വിഭാഗം കണ്‍ട്രോളര്‍ ഡോ. ബാബു മുഖ്യ പ്രഭാഷണം നടത്തും.
തുടര്‍ന്ന് സെമിനാറില്‍ ഡോ. രാജന്‍ ഗുരുക്കൾ, ഡോ. വി വി ഹരിദാസ് എന്നിവർ സംസാരിക്കും. 15ന് രാവിലെ 9.30 ന് സെമിനാറില്‍ ഡോ. വെളുത്താട്ട് കേശവനും ഡോ. പി എസ് മനോജ്കുമാറും സംസാരിക്കും. പകൽ മൂന്നിന് സമാപന സമ്മേളനം ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്യും. സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റർ ബ്ലെസി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
ദേവസ്വം മാനേജിങ് കമ്മറ്റിയംഗങ്ങളായ ഡോ. മുരളി ഹരിതം, രാഘവന്‍ മുളങ്ങാടന്‍, ഡോ. കെ രാജേന്ദ്രന്‍, അശോകന്‍ ചരുവില്‍, പ്രൊഫ. സാവിത്രി ലക്ഷ്മണന്‍, ഡോ. ടി കെ നാരായണന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..