17 November Sunday

ബൊമ്മക്കൊലുവിൽ തൊട്ടിലിലാടുന്ന ‘ഉണ്ണിക്കണ്ണനും’

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

പൂങ്കുന്നം വൃന്ദപുരിയിലെ സ്വാതി നിവാസിൽ മണിയുടെ വീട്ടിൽ ഒരുക്കിയ 
ബൊമ്മക്കൊലുവിൽ തൊട്ടിലിലാടുന്ന ഉണ്ണിക്കണ്ണൻ

തൃശൂർ 
നവരാത്രിയുടെ ഭാഗമായി വീടുകളിലും ക്ഷേത്രങ്ങളിലും ബൊമ്മക്കൊലു ഒരുങ്ങി. പൂങ്കുന്നം വൃന്ദപുരിയിലെ സ്വാതി നിവാസിൽ മണിയും കുടുംബവും തയ്യാറാക്കിയ ബൊമ്മക്കൊലുവിൽ പ്രത്യേകതകളേറെ. തൊട്ടിലിൽ കിടന്നാടുന്ന ഉണ്ണിക്കണ്ണനും  വടക്കുന്നാഥനും കൗതുകമാകുന്നു. തമിഴ്നാടിൽ നിന്ന്‌ ഫൈബറിൽ പ്രത്യേകം തയ്യാറാക്കിയ ആറ് അടി ഉയരമുള്ള രാമ വിഗ്രഹത്തിന് 80 കിലോ തൂക്കമുണ്ട്. ചില്ലു കൂട്ടിലിരിക്കുന്ന ശ്രീരാമ, ലക്ഷ്മണ, സീത, ഹനുമാൻ വിഗ്രഹങ്ങളും ബൊമ്മക്കൊലുവിന്റെ  ഭാഗമായുണ്ട്. 
ബൊമ്മക്കൊലു കാണാന്‍ നിവധിപേരാണെത്തുന്നത്. മണിയും ഭാര്യ വിജയലക്ഷ്മിയും മകൾ സ്വാതിയും സന്ദർശകരെ സ്വീകരിക്കുന്ന തിരക്കിലാണ്. കേരളത്തിൽ തമിഴ് ബ്രാമണ കുടുംബങ്ങളിലാണ് പ്രധാനമായും ബൊമ്മക്കൊലു ഒരുക്കുന്നത്. കല്ല്, കളിമണ്ണ്, മരം എന്നിവ കൊണ്ടുണ്ടാക്കിയ ദേവതാ, ദേവന്മാരുടെ പ്രതിമകൾ ഒന്ന്, മൂന്ന്, അഞ്ച് എന്നിങ്ങനെ ഒറ്റ സംഖ്യകളിൽ പടിപടിയായി അലങ്കരിച്ചാണ്‌ ബൊമ്മക്കലു തയ്യാറാക്കുന്നത്‌. പുരാണ കഥാപാത്രങ്ങളും പക്ഷി മൃഗാദികളും ആചാര്യന്മാരുമെല്ലാം ബൊമ്മക്കൊലുവിൽ ഉണ്ടാകും. മാവിലയും നാളികേരവും വെച്ച് പുഷ്പങ്ങളാൽ അലങ്കരിച്ച്‌ ഒമ്പത് രാത്രിയിലും പൂജകളും പതിവാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top