ചേലക്കര
കാട്ടുപന്നിയെ വേട്ടയാടി പിടികൂടി ഇറച്ചിയാക്കി പാകം ചെയ്യാൻ ശ്രമിച്ച കേസില്‍ കൂട്ടുപ്രതികളും അറസ്റ്റിലായി. പാഞ്ഞാൾ പൈങ്കുളം തെക്കുമുറി പള്ളിയാൽത്തൊടി രവീന്ദ്രൻ (52), പൈങ്കുളം തൊണ്ടിൽപ്പടി വീട്ടിൽ പ്രമോദ് (45), പൈങ്കുളം നെടുങ്ങാട്ട് ഹരിദാസ് (51), പൈങ്കുളം തുവരക്കാട് കോളനി രാജീവൻ (51) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ കിള്ളിമംഗലം ലക്ഷംവീട് കോളനി ചക്കുംപറമ്പ് ഷഫീക്ക് (33), കിള്ളിമംഗലം കാങ്കലാത്ത് കെ ആർ രാജേഷ് (40) എന്നിവരെ മായന്നൂർ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ ദിവസങ്ങൾക്കുമുമ്പ് അറസ്റ്റ് ചെയ്തതിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് മറ്റുള്ളവരെ പിടിയിലായത്. പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികളിൽനിന്ന് ഓട്ടോറിക്ഷയും ബൈക്കും കസ്റ്റഡിയിലെടുത്തു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി അശോക് രാജ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം വി ജയപ്രസാദ്, ടി സുബൈർ, ടി വി പ്രവീൺ, പി ആർ അവിനാശ്, കെ സുനിത, സി എൽ സാജു എന്നിവരാണ് അന്വേഷണം നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..