തൃശൂർ
നാടകസൗഹ്യദത്തിന്റെ 25–-ാം വാർഷികത്തിന്റെ ഭാഗമായി 21 മുതൽ 24 വരെ ‘അവിരാമം’ എന്ന പേരിൽ മുതിർന്ന പൗരൻന്മാർക്കായുള്ള തിയറ്റർ ശിൽപ്പശാല നടത്തും. തൃശൂർ കിരാലൂരിലുള്ള തണൽ ചാരിറ്റബിൾ ട്രസ്റ്റിലാണ് ശിൽപ്പശാല. പ്രായമായവരുടെ ശാരീരികവും വൈകാരികവും വൈജ്ഞാനികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നാടക പരിശീലന പദ്ധതിയാണ് ജെറിയാട്രിക് തിയറ്റർ. നടൻ മനു ജോസാണ് ക്യാമ്പ് ഡയറക്ടർ. 25 പേർക്കാണ് ക്യാമ്പിൽ പ്രവേശനം. ഫോൺ: 9496233494, 8848440762, 9947260669 . എം ആർ ബാലചന്ദ്രൻ, എ വി ജയചന്ദ്രൻ, ഇന്ദു പുന്നപ്പുഴ, ടി എൻ സതീഷ്‌കുമാർ, എം വിനോദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..