തൃശൂർ
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജിയോളജി ആൻഡ് എൻവയോൺമെന്റൽ സയൻസ് വിഭാഗം ചൊവ്വ മുതല്‍ വ്യാഴം വരെ ജിയോളജിക്കൽ എക്സ്‌പോയും കരിയർ ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിക്കും. ഹയർ സെക്കൻഡറി വിദ്യാർഥികൾ ഉൾപ്പെടെ 5000 പേർ പങ്കെടുക്കും. ഡോ. ഡൈനോസോർ എന്നറിയപ്പെടുന്ന പ്രിൻസസ് നവാബ്‌സാദി ആലിയ സുൽത്താന ബാബി മുഖ്യാതിഥിയാകും.
കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രദർശനം. വ്യാഴാഴ്‌ച ഇന്ത്യയുടെ ജിയോഹെറിറ്റേജ് ദിനോസറുകളുടെ താഴ്‌വരയിലൂടെ എന്ന വിഷയത്തിൽ പ്രഭാഷണം നടക്കും. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോളി ആൻഡ്രൂസ്, ജിയോളജി വിഭാഗം മേധാവി ആർ തരുൺ, ഡോ. കെ ആന്റോ ഫ്രാൻസിസ്, ഡോ. കെ ജെ രശ്‌മി എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..