ആമ്പല്ലൂർ
സിപിഐ എം കൊടകര ഏരിയ സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളനം നടക്കുന്ന സീതാറാം യെച്ചൂരി നഗറിൽ (ജോർജ് ടൗൺ, ആമ്പല്ലൂർ) പതാക ഉയർന്നു. സംഘാടക സമിതി ചെയർമാൻ പി കെ ശിവരാമൻ പതാക ഉയർത്തി. കൊടിമര ജാഥ മോനടിയിൽ സി എസ് ബിനോയി രക്തസാക്ഷി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. പതാകജാഥ മണ്ണംപേട്ടയിൽ എം വി മണികണ്ഠൻ രക്തസാക്ഷി മണ്ഡപത്തിൽ ജില്ലാ കമ്മിറ്റിയംഗം ടി എ രാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. ഇരുജാഥകളും വെണ്ടോർ ചുങ്കം സെന്ററിൽ സംഗമിച്ച് പൊതുസമ്മേളന നഗറിലെത്തി.
പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ (അളഗപ്പ നഗർ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ) വ്യാഴം രാവിലെ 10ന് ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ കെ രാമചന്ദ്രൻ, പി കെ ഡേവിസ് എന്നിവർ പങ്കെടുക്കും.
13 ലോക്കലുകളിൽ നിന്നായി 145 പ്രതിനിധികൾ പങ്കെടുക്കും. 14ന് വൈകിട്ട് നാലിന് അളഗപ്പ ടെക്സ്റ്റൈൽ പടിക്കൽനിന്ന് സീതാറാം യെച്ചൂരി നഗറിലേക്ക് (ആമ്പല്ലൂർ ജോർജ് ടൗൺ) ചുവപ്പ് സേനാമാർച്ച്, ബഹുജന പ്രകടനം എന്നിവ നടക്കും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..