കൊടകര
കൊടകര ചാലക്കുടി ബസ് സ്റ്റോപ്പിൽ നിന്ന് 22.5 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ.
തൃശൂർ പൊയ്യ പൂപ്പത്തി നെടുമ്പറമ്പിൽ വീട്ടിൽ ഷാജിയെന്ന പൂപ്പത്തി ഷാജിയെ (62) യാണ് കൊടകര പൊലീസ് അറസ്റ്റ് ചെയ്‌തത്. ചൊവ്വ രാത്രി 10.3ഓടെ ഡാൻസാഫ് എസ്ഐ എൻ പ്രദീപ്, കൊടകര എസ്ഐ പി കെ ദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ബസ് സ്റ്റോപ്പിന് സമീപം നടപ്പാതയിൽ സംശയാസ്പദമായി കണ്ട് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കഞ്ചാവ് കേസ് ഉൾപ്പെടെ 30 ഓളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..