15 December Sunday

വർണക്കൂടാരം നിർമാണം ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024
മാള 
മേലഡൂർ ഗവ. എൽപി സ്കൂളിൽ സ്റ്റാർസ് പ്രീ പ്രൈമറി വർണക്കൂടാരം അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരള ബിആർസി മാളയുടെ നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന   പദ്ധതിക്കൊപ്പം അന്നമനട  പഞ്ചായത്ത് 4.3 ലക്ഷം ചെലവഴിച്ച് നിർമിക്കുന്ന   പ്രവേശനകവാടത്തിന്റെ ഉദ്ഘാടനവും നടന്നു. അന്നമനട പഞ്ചായത്ത് പ്രസിഡന്റ്‌ പി വി വിനോദ് അധ്യക്ഷനായി. ഡോ. എൻ ജെ ബിനോയ് പ്രീപ്രൈമറി ക്ലാസുകളിൽ ക്രമീകരിച്ച പ്രവർത്തനയിടങ്ങളെക്കുറിച്ചും പഠനത്തെക്കുറിച്ചുമുള്ള പദ്ധതി വിശദീകരിച്ചു. ടി കെ ഷാനി,  സിന്ധു ജയൻ,   കെ എ ഇഖ്ബാൽ, ടി കെ സതീശൻ, മഞ്ജു സതീശൻ, സുനിത സജീവൻ , ഷിജു സി കെ,  ഡോ. പി ലിജു, സെബി പെല്ലിശേരി, തോമസ് തുടങ്ങിയവർ സംസാരിച്ചു. വർണക്കൂടാരം ശിൽപ്പി മണിക്കുട്ടനെ ആദരിച്ചു. പ്രീ പ്രൈമറിയിലെ കുരുന്നുകളുടെ കലാവിരുന്നും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top