23 December Monday

പാചകവാതകവില: പരക്കെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Feb 13, 2020
വടക്കാഞ്ചേരി
പാചക വാതക സിലിണ്ടറിന് 146 രൂപ വർധിപ്പിച്ച കേന്ദ്രനടപടിക്കെതിരെ ജില്ലയിലെമ്പാടും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. യുവജന സംഘടനകളും വനിതാസംഘടനകളുംവിവിധയിടങ്ങളിൽ പ്രകടനവും  പ്രതിഷേധയോഗവും നടത്തി. പലേടത്തും ഗ്യാസ്‌ സിലിണ്ടറുകളുമേന്തി കൊണ്ടായിരുന്നു പ്രതിഷേധം. 
സിപിഐ എം ഒല്ലൂർ ലോക്കൽ കമ്മിറ്റി  പ്രകടനം നടത്തി. സി എസ് സുദർശനൻ, സി ആർ ജോസഫ്, കെ ജെ ബിജു, കെ ആർ രാമദാസ്, സുഗീഷ് നിരോലി,  രജില കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.
 ഡിവൈഎഫ്ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ  ജില്ലാ കമ്മിറ്റിയംഗം സി ആർ കാർത്തിക,  ബ്ലോക്ക് ട്രഷറർ മിഥുൻ സജീവ്, എസ്എഫ്ഐ വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി ജി അർജുൻ,  ഇ ആർ രാഹുൽ, എ ഡി അജി എന്നിവർ സംസാരിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top