22 December Sunday
കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

ഓണം: മദ്യം, മയക്കുമരുന്ന് വേട്ടയ്‌ക്ക്‌ എക്‌സൈസ് സജ്ജം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024
തൃശൂർ
ഓണാഘോഷവേളയിൽ  സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കള്ളക്കടത്ത്, വ്യാജ മദ്യത്തിന്റെ നിർമാണവും വിതരണവും തടയാൻ എക്‌സൈസ്‌ വകുപ്പ്‌ ഒരുങ്ങി.  ജില്ലയിൽ അബ്കാരി കുറ്റകൃത്യങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത്  അയ്യന്തോളിലുള്ള  എക്‌സൈസ്ഡെപ്യൂട്ടി എക്‌സൈസ് കമീഷണറുടെ  ഓഫീസിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂമും തുറന്നു. താലൂക്ക് തലത്തിൽ എല്ലാ എക്‌സൈസ് സർക്കിൾ ഓഫീസുകളിലും കൺട്രോൾ റൂമുകൾ തുറന്നതായി   അസി. എക്‌സൈസ് കമീഷണർ പി കെ സതീഷ് കുമാർ അറിയിച്ചു. 
 അബ്കാരി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള  വിവരങ്ങൾ നേരിട്ടും  പ്രത്യേകം രൂപീകരിച്ച ഇന്റലിജൻസ് ഉദ്യോഗസ്ഥൻമാർ വഴിയും കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിന് രണ്ട് സട്രൈക്കിങ് ഫോഴ്‌സുകളും, ഹൈവേ പട്രോളിങ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്. 
അനധികൃത  സ്പിരിറ്റ് സംസ്ഥാനത്തേക്ക് കടത്തുന്നതായോ  കൈകാര്യം ചെയ്യുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നവർക്ക് സർക്കാർ   പ്രതിഫലം നൽകും. ഇത്തരം  വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ അറിയിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top