തൃശൂർ
ജില്ലയ്ക്ക് 2024–- 25 വർഷത്തെ എംഎൽഎമാരുടെ പ്രത്യേക വികസന നിധിയിൽ നിന്ന് രണ്ടാംഗഡുവായി 3.25 കോടി അനുവദിച്ചു. ചേലക്കര, കുന്നംകുളം, ഗുരുവായൂർ, മണലൂര്‍, വടക്കാഞ്ചേരി, ഒല്ലൂർ, തൃശൂർ, നാട്ടിക, കയ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നീ മണ്ഡലങ്ങൾക്ക് 25 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.
ഒന്നാംഗഡുവായി 3.25കോടി രൂപയാണ് അനുവദിച്ചത്. ഇത് നിലവിലെ ബില്ലുകൾ മാറാൻ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടാംഗഡു അനുവദിക്കണമെന്ന് കലക്ടറേറ്റിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് രണ്ടാംഗഡു അനുവദിച്ചത്. എംഎൽഎമാർ ശുപാർശ ചെയ്യുന്ന പ്രവൃത്തികളുടെ നിർവഹണത്തിനും മാനദണ്ഡങ്ങൾ പാലിച്ച് നേരിട്ടും ബില്ലുകൾക്ക് അനുസൃതമായുമാണ് തുക പിൻവലിക്കേണ്ടത്.
എംഎൽഎമാരുടെ വികസന ഫണ്ടിൽ നിന്ന് രണ്ടാം ഗഡുവായി സംസ്ഥാനത്താകെ 35 കോടിയാണ് അനുവദിച്ചത്. തിരുവനന്തപുരം (3.5കോടി), കൊല്ലം (2.75 കോടി), പത്തനംതിട്ട (1.25 കോടി), ആലപ്പുഴ (2.25 കോടി), കോട്ടയം (2.25 കോടി), ഇടുക്കി (1.25 കോടി), എറണാകുളം (3.50 കോടി), പാലക്കാട് (3കോടി), മലപ്പുറം (4കോടി), കോഴിക്കോട് (3.25 കോടി), വയനാട് (75 ലക്ഷം), കാസർകോട് (1.25 കോടി) എന്നിങ്ങനെയാണ് മറ്റുജില്ലകൾക്ക് അനുവദിച്ചിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..