22 December Sunday

എസ് എഫ്ഐ 
ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024
ഗുരുവായൂർ
 എസ്എഫ്ഐ 48–-ാം തൃശൂർ ജില്ലാ സമ്മേളനത്തിന്  ചൊവ്വാഴ്ച  തുടക്കമാകും. ചൊവ്വ, ബുധൻ ദിവസങ്ങളിലായി ​ഗുരുവായൂരിൽ   എം എ അപർണ നഗറിൽ ( ഗുരുവായൂർ ടൗൺഹാൾ) ആണ് സമ്മേളനം.  ചൊവ്വ രാവിലെ പത്തിന്   സംസ്ഥാന സെക്രട്ടറി പി എം ആർഷോ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും.  ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റികളിൽ നിന്നും പ്രൊഫഷണൽ ക്യാമ്പസുകളിൽ നിന്നുമായി 325 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. എസ്എഫ്ഐ   സംസ്ഥാന പ്രസിഡന്റ്  കെ അനുശ്രീ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ  ഹസ്സൻ മുബാറക്,   ഇ അഫ്സൽ,   എ എ അക്ഷയ്,  ജി ടി അഞ്ജു കൃഷ്ണ, കെ വി അനുരാഗ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം  കെ യു സരിത   എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലയിലെ രക്തസാക്ഷി കുടുംബാംഗങ്ങൾ സമ്മേളന നഗരിയിലെത്തി അഭിവാദ്യമർപ്പിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊതുസമ്മേളനം, രക്തസാക്ഷി ബലികുടീരങ്ങളിൽനിന്നുള്ള കൊടിമര, പതാക ജാഥകളും  അവയുടെ സം​ഗമവും വേണ്ടെന്ന് വച്ചിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top