22 December Sunday
ആർദ്ര കേരളം

ജില്ലയിൽ വരവൂർ ഒന്നാമത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരോടൊപ്പം വരവൂർ പഞ്ചായത്തിലെ പ്രവർത്തകർ

വരവൂർ 
 ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം 2022-–- 23 ജില്ലാതല പുരസ്കാരം ഒന്നാംസ്ഥാനം വരവൂർ പഞ്ചായത്തിന് ലഭിച്ചു. 5 ലക്ഷം രൂപയാണ് പുരസ്കാര തുക. രണ്ടാം സ്ഥാനം പാറളം പഞ്ചായത്തിനും (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം കൊടകര പഞ്ചായത്തിനുമാണ്‌(2 ലക്ഷം രൂപ).
പഞ്ചായത്തിന്റേയും, ആരോഗ്യപ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനവും , ജനകീയ പിന്തുണയുമാണ്  അവാർഡ് ലഭിക്കാൻ ഇടയാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ പി പി സുനിത, വൈസ് പ്രസിഡന്റ്‌ കെ കെ ബാബു എന്നിവർ പറഞ്ഞു. രണ്ടാം തവണയാണ് വരവൂരിനെ തേടി പുരസ്കാരമെത്തുന്നത്. കഴിഞ്ഞ തവണ ജില്ലയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. പാറളം പഞ്ചായത്തിന്‌ 2020-–- 21 വർഷത്തിൽ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു.  2022-–-23 വർഷത്തിൽ 25 ലക്ഷം രൂപയോളം കുടുംബാരോഗ്യ കേന്ദ്രം വഴി ആരോഗ്യമേഖലയിൽ പഞ്ചായത്ത് ചെലവഴിച്ചു. പാറളം കുടുംബാരോഗ്യ കേന്ദ്രത്തിന് 92 ശതമാനം സ്കോറോടെ എൻക്യുഎഎസ് ദേശീയ അംഗീകാരം ലഭിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top