കൊടുങ്ങല്ലൂർ
പുല്ലൂറ്റ് കെകെടിഎം ഗവ. കോളേജിൽ പുതിയ അക്കാദമിക്ക് ബ്ലോക്ക് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്‌തു.
കിഫ്ബി പദ്ധതിയിൽ 6.22 കോടി രൂപ ചെലവഴിച്ചാണ് കൈറ്റ് കെട്ടിടം നിർമിച്ചത്. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷനായി.
ബിടിടിഎം അപ്ലൈഡ് ഫിസിക്സ് കോഴ്സുകളിൽ സർവകലാശാലാതലത്തിൽ ആദ്യ റാങ്കുകൾ നേടിയ സി എസ് കൃഷ്ണേന്ദു, ടി ആർ അഞ്ജന, എ പി ഗംഗാദേവി, കെ ഗോപിക, യുബി ജ്യോതിക, പി എസ് അഞ്ജന, മിഥുൻ കൃഷ്ണ എന്നിവർക്കും കലിക്കറ്റ് സർവകലാശാലാതലത്തിൽ എം എ മലയാളം ഡിസർട്ടേഷനുള്ള ശ്രീജിത്ത് സ്മാരക അവാർഡ് നേടിയ എം രേവതിക്കും ഉപഹാരങ്ങൾ നൽകി.
ഫിസിക്സ് വിഭാഗം അസി. പ്രൊഫ. വി യു അരുൺ, ക്രൈസ്റ്റ് കോളേജ് റിട്ട. പ്രൊഫ. ഡോ. ഷാജു, കോളേജ് പ്രിൻസിപ്പൽ ഡോ.ബിന്ദു ഷർമിള, ഡോ.കെ കെ രമണി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..