22 December Sunday

പുതുക്കാട് നിയോജക മണ്ഡലം കോൺഗ്രസിൽ 
വിഭാഗീയത പുകയുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024
ആമ്പല്ലൂർ 
കോൺഗ്രസ്‌  പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയിൽ വിഭാഗീയത പുകയുന്നു. കോൺഗ്രസ്‌ അളഗപ്പനഗർ ബ്ലോക്ക് കമ്മിറ്റി ബുധനാഴ്ച ആമ്പല്ലൂരിൽ നടത്തിയ ധർണയിൽ പങ്കാളിത്തം കുറഞ്ഞിരുന്നു. ധർണ പരാജയപ്പെട്ടത്തിന്റെ  പിന്നിൽ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള ശത്രുത കാരണമായന്നെണ്‌ ആക്ഷേപം. ഇതോടെ മണ്ഡലം കമ്മിറ്റിയിലും  വിഭാഗീയതയും ഗ്രുപ്പ്‌ പോർവിളി രൂക്ഷമായി.
സ്ഥലത്തുണ്ടായിട്ടും കോൺഗ്രസ്‌ ഐ ഗ്രൂപ്പിൽ ജോസ് വളളൂർ വിഭാഗത്തിൽപ്പെട്ട ഡിസിസി സെക്രട്ടറി കെ ഗോപാലകൃഷ്ണൻ, ഐ ഗ്രൂപ്പിൽ  എം പി വിൻസന്റ് വിഭാഗത്തിൽപ്പെട്ട ഡിസിസി സെക്രട്ടറി  സെബി കൊടിയൻ,  ചെന്നിത്തല വിഭാഗത്തിൽപ്പെട്ട ഡിസിസി സെക്രട്ടറി കല്ലൂർ ബാബു എന്നിവരാണ് ധർണയിൽ പങ്കെടുക്കാതെ വിട്ടു നിന്ന പ്രമുഖർ. കൂടാതെ പഞ്ചായത്ത്‌ പ്രഡിഡന്റുമാരായ എം പി വിൻസന്റ് വിഭാഗത്തിലെ കെ രാജേശ്വരി, സുന്ദരി മോഹൻദാസ് എന്നിവരും കോൺഗ്രസിലെ  മൂന്ന് ബ്ലോക്ക് പ്രസിഡന്റുമാരും സമരത്തിൽ പങ്കെടുത്തില്ല. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയും സ്ഥലത്തുണ്ടായിരുന്നെങ്കിലും സമരം നടക്കുന്നിടത്തേക്ക് തിരിഞ്ഞു നോക്കിയില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top