27 December Friday

രോഗികൾക്കനുസരിച്ച് നഴ്സുമാരുടെ തസ്തിക സൃഷ്ടിക്കണം:- കെജിഎൻഎ

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024
തൃശൂർ
രോഗികളുടെ എണ്ണത്തിനനുസരിച്ച് നഴ്സുമാരുടെ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണമെന്ന്‌  കെജിഎൻഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജാഫിൻ ജോണി അധ്യക്ഷനായി. 
     അസിസ്റ്റന്റ്‌ പ്രൊഫസർ നിയമനം സർവീസ് ക്വാട്ട അനുവദിക്കുക, മെഡിക്കൽ വിദ്യഭ്യാസ വകുപ്പിൽ റേഷ്യോ പ്രമോഷൻ വഴി സീനിയർ നഴ്സിങ്‌ ഓഫീസർമാർക്ക് പോസ്റ്റിങ്‌ നൽകുക, ആശുപത്രി കോമ്പൗണ്ടിൽ മതിയായ പൊലീസ് സംരക്ഷണവും സെക്യൂരിറ്റി സംവിധാനവും ഉറപ്പുവരുത്തണമെന്നും നഴ്സുമാർക്ക് റിസ്‌ക്‌ അലവൻസും നൈറ്റ് ഡ്യൂട്ടി അലവൻസും അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
ജില്ലാ സെക്രട്ടറി കെ പി ബീന, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയിസ് ആൻഡ്‌ വർക്കേഴസ് ജില്ലാ സെക്രട്ടറി ഐ ബി ശ്രീകുമാർ, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റംഗം ഹേന ദേവദാസ്, ജില്ലാ വൈസ് പ്രസിഡന്റ്  എം ജെ ജോഷി  എന്നിവർ സംസാരിച്ചു. 
   പ്രതിനിധി സമ്മേളനം കെജിഎൻഎ സംസ്ഥാന ട്രഷറർ എൻ ബി സുധീഷ് കുമാർ  ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top