22 November Friday

വില വിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചില്ല; 
22 കടയുടമകള്‍ക്ക് നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നു

തൃശൂർ
വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത 22 കടയുടമകൾക്ക് നോട്ടീസ് നൽകി. ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിൽ നിത്യോപയോ​ഗ സാധനങ്ങളുടെ വിലവർധന തടയാനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും കരിഞ്ചന്ത, പൂഴിത്തിവയ്പ് എന്നിവ തടയാനും കലക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി.   
ക്രമക്കേടുകൾ കണ്ടെത്തിയ വ്യാപാരികൾക്ക് നോട്ടീസ് നൽകി ശിക്ഷാ നടപടികൾ ആരംഭിച്ചു.  പൊതുവിതരണം, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, റവന്യൂ, പൊലീസ് വകുപ്പുകളിലെ ഉദ്യോ​ഗസ്ഥർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. 31 പച്ചക്കറി കടകൾ, ഒമ്പത് പലചരക്ക് കടകൾ ഉൾപ്പടെ മൊത്ത/ചില്ലറ വ്യാപാര ശാലകളിൽ പരിശോധന നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top