05 November Tuesday
105 ഓണച്ചന്ത

കീശ കാലിയാവാതെ 
നാടൻ പച്ചക്കറി വാങ്ങാം

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

തൃശൂർ ചെമ്പൂക്കാവിലെ കൃഷിഭവന്റെ ഓണചന്ത

തൃശൂർ
 നാടൻ പച്ചക്കറി വാങ്ങാം,  വിലക്കുറവുമുണ്ട്‌. ജില്ലയിൽ കൃഷി വകുപ്പ്‌ 105 ഓണച്ചന്ത തുറന്നു.  കർഷകരിൽ നിന്ന്‌  10 ശതമാനം വില അധികം നൽകി വിഷരഹിത പച്ചക്കറി സംഭരിച്ച്‌  ഉപഭോക്താകൾക്ക്‌ 30 ശതമാനം വിലക്കുറവിൽ ലഭ്യമാക്കുന്നുണ്ട്‌. 
    14 വരെയാണ് ചന്തകൾ പ്രവർത്തിക്കുക. പ്രാദേശികമായി കർഷകരിൽനിന്ന്‌  പരമാവധി പച്ചക്കറിയും പഴവും വാങ്ങും. നേന്ത്രക്കായയും പഴവും വിലക്കുറവിൽ ലഭിക്കും. ഉള്ളി, കാരറ്റ്‌, കോളിഫ്ലവർ, കാബേജ്‌ തുടങ്ങിയ വിളകൾ ഹോർട്ടികോർപ്‌ സംഭരിച്ച് നൽകും. 
    പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിലുള്ള ജില്ലാതല  വിലനിർണയ സമിതിയാണ്‌ വില നിശ്ചയിക്കുന്നത്‌. ഹോർട്ടികോർപ്‌,  വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട്‌സ്‌ പ്രൊമോഷൻ കൗൺസിൽ (വിഎഫ്‌പിസികെ), കുടുംബശ്രീ, സഹകരണ സംഘങ്ങൾ എന്നിവയും ചന്തകൾ തുറന്നു. ഓണച്ചന്തകൾക്കായി എൽഡിഎഫ്‌ സർക്കാർ  പ്രത്യേകം ഫണ്ട്‌ അനുവദിച്ചിട്ടുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top