27 August Tuesday

ഇനി ചാവക്കാട്–തളിക്കുളം റോ‍ഡ് തകരില്ല; കോൾഡ് മില്ലിങ് ടാറിങ്‌ തുടങ്ങി

സ്വന്തം ലേഖകന്‍Updated: Friday Nov 13, 2020

ചാവക്കാട് കൊച്ചി ദേശീയപാതയില്‍ ചാവക്കാട് ഭാ​ഗത്ത് കോൾഡ് മില്ലിങ്‌ ടാറിങ്ങാരംഭിച്ചപ്പോള്‍

ചാവക്കാട്>  ചാവക്കാട്–- തളിക്കുളം റോ‍ഡ് ഇനി തകരില്ല. ചേറ്റുവ–-കൊച്ചി ദേശീയപാതയിൽ അത്യാധുനിക സംവിധാനമായ കോൾഡ് മില്ലിങ്‌ ടാറിങ്‌ ആരംഭിച്ചു. കേരളത്തിൽ അധികം ഉപയോഗിച്ചിട്ടില്ലാത്ത കോൾഡ് മില്ലിങ് യന്ത്രസഹായത്തോടെയാണ് ഇത്തവണ ദേശീയപാത അധികൃതർ ടാർചെയ്യുന്നത്. റോഡ് ഏറ്റവും കൂടുതൽ തകർന്നുകിടക്കുന്ന ചാവക്കാട് മണത്തലമുതൽ തളിക്കുളം കിങ്സ് ഓഡിറ്റോറിയംവരെയുള്ള 25 കിലോമീറ്ററാണ് കോൾഡ് മില്ലിങ് രീതിയിൽ ദേശീയപാത പൂർണമായി ടാറിടുന്നത്. പത്തു കോടി രൂപ ചെലവിലാണ് നിർമാണം. 
 
തകർന്നുകിടക്കുന്ന ദേശീയപാത യാത്രായോ​ഗ്യമാക്കാൻ ദേശീയപാത അധികൃതരോട് കെ വി അബ്ദുൾഖാദർ എംഎൽഎയും മറ്റു ജനപ്രതിനിധികളും ജനങ്ങളും നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും താൽക്കാലിക അറ്റകുറ്റപ്പണി മാത്രമാണ്‌ ചെയ്തിരുന്നത്.
 
ഓരോ തവണ അറ്റകുറ്റപ്പണി കഴിഞ്ഞാലും പെട്ടെന്നുതന്നെ റോഡ് തകരുകയായിരുന്നു. വലിയ കുഴികളും മറ്റു മുണ്ടായതിനെത്തുടർന്ന്‌ ചാവക്കാടുമുതൽ ചേറ്റുവവരെയുള്ള ഭാ​ഗത്ത് കെ വി അബ്ദുൾഖാദർ എംഎൽഎയുടെ വികസന ഫണ്ട് ഉപയോ​ഗിച്ച് ടൈൽ വിരിച്ചാണ്‌ യാത്രായോ​ഗ്യമാക്കിയിരുന്നത്.
 
എത്രയും പെട്ടന്ന്‌ ടാറിങ്‌ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. റോഡ് നവീകരണം നടക്കുന്നതിനാൽ ചാവക്കാടുമുതൽ മൂന്നാംകല്ലുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിൽ റോഡിന് വീതി കുറവായതിനാലാണ്‌ നിർമാണത്തിനായി റോഡ് പൂർണമായി അടയ്ക്കേണ്ടിവരുന്നതെന്ന് ദേശീയപാതാ അധികൃതർ അറിയിച്ചു. മൂന്നാകല്ലുവരെയുള്ള പ്രവൃത്തികൾ പൂർത്തിയായാൽ ഭാ​ഗികമായി മാത്രമേ നിയന്ത്രണമുണ്ടാകൂവെന്നും അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top