22 December Sunday
കലിക്കറ്റ്‌ സര്‍വകലാശാല

ഇന്റര്‍ സോണ്‍ ഫുട്ബോള്‍ 
നാളെ ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024
​ഗുരുവായൂർ
കലിക്കറ്റ്‌ സർവകലാശാല ഇന്റർ സോൺ ഫുട്ബോൾ വ്യാഴാഴ്ച ​ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്  ​ഗ്രൗണ്ടിൽ ആരംഭിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന്  ​ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ഉദ്ഘാടനം ചെയ്യും. 
   സർവകലാശാലാ കായിക വിഭാ​ഗം  ഡയറക്ടർ ഡോ. വി പി സക്കീർ ഹുസൈൻ,  ഗുരുവായൂർ ദേവസ്വം ഭരണസമിതിയംഗം  കെ പി  വിശ്വനാഥൻ, സർവകലാശാലാ  സിൻഡിക്കറ്റ് അംഗം ഡോ. കെ പ്രദീപ് കുമാർ, തൃശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സി സുമേഷ്, കണ്ടാണശ്ശേരി  പഞ്ചായത്തം​ഗം  അഡ്വ. പി വി  നിവാസ്,  ശ്രീകൃഷ്ണ കോളേജ് യൂണിയൻ ചെയർമാൻ  എം അനന്തുകൃഷ്ണൻ എന്നിവർ സംസാരിക്കും.   വിവിധ സോണുകളിൽ വിജയികളായ 16 കോളേജുകൾ  മീറ്റിൽ പങ്കെടുക്കും. ശ്രീകൃഷ്ണ കോളേജ്   പ്രിൻസിപ്പൽ   ഡോ. പി  എസ് വിജോയ്, കായിക വിഭാ​ഗം മേധാവി  ഡോ. കെ എസ് ഹരിദയാൽ, അസി. പ്രൊഫസർ രാജേഷ് മാധവൻ,  കോളേജ്  ക്യാപ്റ്റൻ കെ ആർ മിഥുൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top