22 December Sunday

ചെറുതുരുത്തിയില്‍ പണം പിടികൂടിയതിൽ 
സമ​ഗ്രാന്വേഷണം വേണം: എല്‍ഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024
തൃശൂർ
‌ചേലക്കര മണ്ഡലത്തിലെ ചെറുതുരുത്തിയിൽ 25 ലക്ഷം രൂപ പിടികൂടിയ സംഭവത്തിൽ  സമ​ഗ്രമായി അന്വേഷിക്കണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജനവിധി അട്ടിമറിക്കുന്നതിന് ബിജെപിയും കോൺഗ്രസും പണം ഉപയോഗിക്കുകയാണ്. കൊളപ്പുള്ളിയിലെ അറിയപ്പെടുന്ന ബിഡിജെഎസ് പ്രവർത്തകനായ ജയന്റെ  കാറിൽനിന്ന്‌ 20 ലക്ഷം രൂപ പിടിച്ചെടുത്തു. വീട്ടിൽ നിന്ന്‌ അഞ്ച്‌ ലക്ഷം രൂപയും പിടിച്ചെടുത്തു.  
ബിജെപിയും കോൺഗ്രസും  കള്ളപ്പണം ഒഴുക്കി ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ജനങ്ങളെ അണിനിരത്തി ഈ കള്ളക്കളിയെ ചെറുക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾഖാദർ പ്രസ്താവനയിലൂടെ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top