23 December Monday

ജിഎസ്‌ടി ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

കേരള ഹോട്ടല്‍ ആൻഡ്‌ റസ്റ്റോറന്റ് അസോസിയേഷന്‍ ജിഎസ്ടി ഓഫീസിനുമുന്നിൽ നടത്തിയ ധർണ

തൃശൂർ 
കെട്ടിട വാടകയിലുള്ള 18 ശതമാനം ജിഎസ്ടി പിൻവലിക്കുക, ഹോട്ടൽഭക്ഷണ ജിഎസ്ടി ഒരു ശതമാനമാക്കി കുറയ്ക്കുക  എന്നീ ആവശ്യങ്ങളുമായി കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസോസിയേഷൻ നേതൃത്വത്തിൽ   ജിഎസ്ടി ഓഫീസിനുമുന്നിൽ ധർണ നടത്തി.  ടി എൻ പ്രതാപൻ ഉദ്‌ഘാടനം ചെയ്‌തു. 
 കെഎച്ച്ആർഎ ജില്ലാപ്രസിഡന്റ്‌  അമ്പാടി ഉണ്ണിക്കൃഷ്‌ണൻ അധ്യക്ഷനായി.  സി ബിജുലാൽ,  ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്,   ജി കെ  പ്രകാശ്, വി ആർ സുകുമാർ, സുന്ദരൻ നായർ,  വി ജി ശേഷാദ്രി,   പ്രേംരാജ് ചൂണ്ടലാത്ത്   എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top