22 December Sunday

മീഡിയ സ്‌കിൽ 
സൗജന്യ 
കോഴ്‌സുകൾ

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2024
തൃശൂർ
ഇന്ത്യാ ഗവ ഓഫ് ബ്രോഡ്കാസ്റ്റിങ്‌ മന്ത്രാലയത്തിന് കീഴിലുള്ള  എറണാകുളം നാഷണൽ ഫിലിം ഡെവലപ്മെന്റ്‌ കോർപറേഷൻ സ്കിൽ ട്രെയിനിങ്‌ ഡിവിഷൻ യോ മീഡിയയിലൂടെ സൗജന്യ  മീഡിയ സ്കിൽ കോഴ്‌സ്‌ നടത്തും. 10+2 ക്ലാസാണ്‌ യോഗ്യത.18നും --45നും ഇടയിൽ പ്രായമുള്ള   തൊഴിൽരഹിതരായവർക്കാണ്‌ കോഴ്‌സ്‌. ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി 
വീഡിയോ എഡിറ്റർ ആൻഡ്‌ ചീഫ് ക്യാമറ അസിസ്റ്റന്റ്‌ (വീഡിയോഗ്രഫി-സിനിമാട്ടോഗ്രഫി) കോഴ്‌സുകളിൽ മൂന്ന്‌ മാസ ദൈർഘ്യമുള്ള ബാച്ചുകൾ ഫെബ്രുവരി, മെയ്, ഓഗസ്റ്റ് മാസങ്ങളിൽ ആരംഭിക്കും. ഓരോ ബാച്ചിലും 30 സീറ്റുകൾ. എറണാകുളം എസ്ആർഎം റോഡിലുള്ള യോ മീഡിയ ഷൂട്ട് സ്കൂളാണ് കോഴ്‌സ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും പേര്, വിലാസം, ജനനത്തീയതി എന്നിവ മൊബൈൽ നമ്പർ സഹിതം shootschool@gmail.com എന്ന ഇമെയിലിലേക്ക് അയയ്ക്കുക. ഫോൺ:  0484-–-2994111. , 9447774111 . വാർത്താ സമ്മേളനത്തിൽ പ്രിയനന്ദൻ, അബ്‌ദുൾ നൗഷാദ്‌, ലീിഷ്‌ മുരളിധരൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top