17 December Tuesday

ആദിവാസി വയോധികയുടെ മൃതദേഹം സംസ്കരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2024
വെള്ളിക്കുളങ്ങര
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട  ശാസ്താംപൂവം നഗറിൽ മീനാക്ഷി (71)യുടെ മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശാസ്താംപൂവം ശ്മശാനത്തിൽ സംസ്കാരം നടത്തി. 
കെ കെ രാമചന്ദ്രൻ എംഎൽഎ, എകെഎസ് സംസ്ഥാന കമ്മിറ്റി അംഗം യു ടി തിലകമണി എന്നിവർ  അന്തിമോപചാരങ്ങൾ അർപ്പിച്ചു. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട മീനാക്ഷിയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ചാലക്കുടി ഡിഎഫ്ഒയുമായി എംഎൽഎ വിഷയത്തിൽ  ചർച്ച നടത്തുകയും അടിയന്തര നടപടി സ്വീകരിക്കാമെന്ന് ഡിഫ്ഒ അറിയിക്കുകയും ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top