15 December Sunday
നവജാത ശിശുവിന്റെ മരണം

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനൽകി

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2024
ചാലക്കുടി
വാടക വീട്ടിൽ ഒഡീഷ യുവതി സ്വയം പ്രസവമെടത്തതിന് പിന്നാലെ മരണപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. മേലൂർ ശാന്തിപുരത്ത് വാടകവീട്ടിൽ താമസിക്കുന്ന ഗുല്ലിയുടെ ഭാര്യ ശാന്തി ജന്മം നൽകിയ നവജാതശിശുവാണ് കഴിഞ്ഞ ദിവസം പ്രസവത്തെ തുടർന്ന് മരിച്ചത്. 
പൂർണ ഗർഭിണിയായ ശാന്തി ആശാ വർക്കർമാർ നിർദേശിച്ചിട്ടും ആശുപത്രിയിൽ പോയിരുന്നില്ല. ബുധൻ വൈകിട്ട് വീട്ടിൽ വച്ച് പ്രസവിക്കുകയും ചെയ്തു. ഇവർ തന്നെ മുറിച്ചുമാറ്റിയ പൊക്കിൾകൊടിയിൽ നിന്നുള്ള അമിത രക്തസ്രാവമാണ് നവജാത ശിശുവിന്റെ മരണകാരണമെന്നാണ് നിഗമനം. രണ്ട് മണിക്കൂറിന് ശേഷമാണ് യുവതി പ്രസവിച്ച വിവരം പുറത്തറിഞ്ഞത്. തുടർന്ന് ആവശയായ യുവതിയെ ആരോഗ്യപ്രവർത്തകരെത്തി ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വ്യാഴം രാവിലെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഉച്ചയോടെയാണ് പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top