തൃശൂർ
അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് ഇതുവരെ ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കൾ 10 ദിവസത്തിനകം പൂർത്തിയാക്കണം. വീടുകളിൽ എത്തിയുള്ള മസ്റ്ററിങ് ഇനിയും പൂർത്തിയാക്കാത്ത സ്ഥലങ്ങളിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ കിടപ്പുരോഗികളുടെ ലിസ്റ്റ് അക്ഷയ സംരംഭകർക്ക് ലഭ്യമാക്കേണ്ടതാണ്. മസ്റ്ററിങ് പൂർത്തീകരിക്കുന്നതിന് വാർഡ് തലത്തിൽ ക്യാമ്പുകൾ നടത്തണം. ഒന്നിലധികം പെൻഷൻ (ക്ഷേമനിധി പെൻഷൻ) വാങ്ങുന്ന ഗുണഭോക്താക്കൾക്ക് രണ്ടിനും മസ്റ്ററിങ് നിർബന്ധമാണ്. 24 വരെയാണ് മസ്റ്ററിങ് നടത്തുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..