05 November Tuesday

സ്വാതന്ത്ര്യദിനാഘോഷം ഹരിതചട്ടം പാലിച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024
തൃശൂർ
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നടത്തുന്ന എല്ലാ പരിപാടികളിലും പൂർണമായും ഹരിതചട്ടം പാലിക്കണമെന്ന് ശുചിത്വ മിഷൻ. ഇത് സംബന്ധിച്ച് എല്ലാ സ്ഥാപന മേലധികാരികൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും നിർദേശം നൽകി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക് കൊടി തോരണങ്ങൾ, ആകാശത്തേക്ക് പറത്തിവിടുന്നതടക്കമുള്ള  ബലൂണുകൾ, ബൊക്കെകൾ എന്നിവ പൂർണമായും ഒഴിവാക്കണം. 
ഭക്ഷണം, കുടിവെള്ളം വിതരണം ചെയ്യുന്ന സ്ഥലങ്ങളിൽ കഴുകി ഉപയോഗിക്കുന്ന പാത്രങ്ങൾ ഉപയോഗിക്കണം. ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ കപ്പുകൾ, പേപ്പർ പ്ലേറ്റുകൾ, പേപ്പർ ഇലകൾ തുടങ്ങിയ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നത്തിൽപ്പെട്ട സാധനങ്ങൾ ഉപയോഗിക്കരുത്.  ബലൂണുകളുടെ ഉപയോഗം വലിയ മാലിന്യ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്‌.  ഫ്‌ളക്‌സ് ബോർഡുകൾ പൂർണമായും ഒഴിവാക്കി തുണിയിലോ പേപ്പറിലോ ചെയ്ത ബാനറുകൾ, ഡിജിറ്റൽ ബാനറുകൾ എന്നിവ എല്ലാവരും പ്രോത്സാഹിപ്പിക്കണമെന്നും ശുചിത്വ മിഷൻ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top