24 December Tuesday

മത്സ്യത്തൊഴിലാളികളെ 
സാഹസികമായി രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റ്‌ റെസ്ക്യൂ സംഘം സാഹസികമായി രക്ഷപ്പെടുത്തുന്നു

കൊടുങ്ങല്ലൂർ 
എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ വള്ളത്തിലെ 39 തൊഴിലാളികളെ രക്ഷപ്പെടുത്തി ഫിഷറീസ് -മറൈൻ എൻഫോഴ്സ്മെന്റ്‌ റെസ്ക്യൂ സംഘം.  എസ്എൽവി എന്ന ഇൻബോഡ് വള്ളത്തിലെ പള്ളിപ്പുറം സ്വദേശികളായ തൊഴിലാളികളെയാണ്‌ രക്ഷപ്പെടുത്തിയത്. മുനമ്പം ഫിഷ് ലാൻഡിങ്‌ സെന്ററിൽ നിന്ന്‌ ചൊവ്വ പുലർച്ചെയാണ് വള്ളം മീൻപിടിത്തത്തിന് പോയത്.  15 നോട്ടിക്കല്‍ മൈല്‍ (30 കിലോമീറ്റർ) അകലെ അറപ്പക്കടവ് വടക്ക്  പടിഞ്ഞാറ് ഭാഗത്താണ്‌ എൻജിൻ നിലച്ച് കുടുങ്ങിയത്. എറണാകുളം ജില്ലയിൽ മട്ടാഞ്ചേരി സ്വദേശി സോമനാഥ പ്രഭുവിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. പകൽ 12 നാണ്  വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങിക്കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.    തുടർന്ന്‌ എത്തിയ രക്ഷാസേന ശക്തിയായ തിരമാലയിലും കാറ്റിലുമാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്. മറൈൻ എൻഫോഴ്സ്മെൻറ്  ആൻഡ്‌ വിജിലൻസ് വിങ് ഓഫീസർമാരായ വി എൻ പ്രശാന്ത്കുമാർ, ഇ ആർ ഷിനിൽകുമാർ, വി എം ഷൈബു, റസ്‌ക്യൂ ഗാര്‍ഡ്മാരായ, ഡി എൻ പ്രമോദ്, ടി കെ റെഫീക്ക്, ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം, എൻജിൻ ഡ്രൈവർ റോക്കി എന്നിവർ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top