തൃശൂർ
മാലിന്യ മുക്ത നവകേരള ക്യാമ്പയ്ന്റെ ജില്ലാ നിർവഹണ സമിതി രൂപീകരിച്ചു. മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ജില്ലാതല സമിതിയുടെ ചെയർപേഴ്‌സൺ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് വൈസ് ചെയർപേഴ്‌സൺ. കൺവീനർ ജില്ലാ കലക്ടർ. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റാണ് കോ. കൺവീനർ.
എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ, ശുചിത്വ മിഷൻ ജില്ലാ കോ-–-ഓർഡിനേറ്റർ, ജലസേചന എക്‌സിക്യൂട്ടീവ് എൻജിനിയർ, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ഡിഎംഒ (ആരോഗ്യം), പ്രിൻസിപ്പൽ കൃഷി ഓഫീസർ എന്നിവർ ജോയിന്റ് കൺവീനർമാരാകും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, മേയർ, മുനിസിപ്പൽ ചെയർപേഴ്‌സൺമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, പൊലീസ് സൂപ്രണ്ട്, കോർപറേഷൻ സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറിമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ, കുടുംബശ്രീ ജില്ലാ കോ–--ഓർഡിനേറ്റർ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, സികെസിഎൽ മാനേജർ, കില ഫെസിലിറ്റേറ്റർ, കേരള ഗ്രന്ഥശാലാ സംഘം ജില്ലാ സെക്രട്ടറി, സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ, എംജിഎൻആർഇജിഎസ് ജില്ലാ കോ-–-ഓർഡിനേറ്റർ, ജില്ലാ തല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിദ്യാർഥി സംഘടനാ പ്രതിനിധികൾ, വനിതാ സംഘടനാ പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ ജില്ലാതല സമിതി അംഗങ്ങളാകും. കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും സമിതികൾ രൂപീകരിക്കും. ഒക്ടോബർ രണ്ടിന് ജനകീയ ക്യാമ്പയിന് തുടക്കമാകും. 2025 മാർച്ച് 30 ഓടെ കേരളത്തെ സമ്പൂർണ ശുചിത്വ സംസ്ഥാനമാക്കി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് അധ്യക്ഷനായി. ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ജനകീയ ക്യാമ്പയ്ൻ ആമുഖ പ്രഭാഷണം നടത്തി. നവകേരളം കർമപദ്ധതി 2 ജില്ലാ കോ–-ഓർഡിനേറ്റർ സി ദിദിക ക്യാമ്പയ്ൻ പ്രവർത്തനം വിശദീകരിച്ചു. ഡെപ്യൂട്ടി മേയർ എം എൽ റോസി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, കോർപറേഷൻ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി കെ ഷാജൻ, സബ് കലക്ടർ അഖിൽ വി മേനോൻ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ പി എം ഷെഫീഖ്, ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസര്‍ രജിനേഷ് രാജൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..