23 December Monday

ഇത്തവണ 
ജലോത്സവങ്ങളില്ല

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024
തൃശൂർ
ഓളപ്പരപ്പിൽ ആവേശം കൊള്ളിക്കാൻ ഇത്തവണ ജലോത്സവങ്ങളില്ല. ജില്ലയിലെ പ്രശസ്തമായ രണ്ടു ജലോത്സവങ്ങൾ ഈ വർഷമുണ്ടാകില്ല. ചീഫ് മിനിസ്റ്റേഴ്സ് എവർ റോളിങ്‌ ട്രോഫിക്ക് വേണ്ടിയുള്ള കണ്ടശാങ്കടവ് ജലോത്സവം വയനാട് ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ഉപേക്ഷിക്കാൻ മണലൂർ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതായി പ്രസിഡന്റ് അറിയിച്ചു. 
പ്രധാനപ്പെട്ട തൃപ്രയാർ ജലോത്സവവും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംഘാടകസമിതി വേണ്ടെന്നു വച്ചു. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന് മുൻവശം കനോലി കനാലിൽ ഇരുകരകളുടെയും സംയുക്ത നേതൃത്വത്തിലാണ് ജലോത്സവം നടത്തിവരുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top