22 December Sunday
പണമില്ലാതെ ബിയർ കൊടുത്തില്ല

ബാർ ജീവനക്കാരന്‌ മർദനം: 
2 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024
ഒല്ലൂർ
ബാർ ജീവനക്കാരനെ മർദിച്ച കേസിൽ കാപ്പ പ്രതിയടക്കം രണ്ടു പേർ അറസ്‌റ്റിൽ. നടത്തറ മൈനർ റോഡ് കുരിശുപറമ്പിൽ സാംസൻ (35), മൈനാർ റോഡ്‌ അരിമ്പൂർ മുതുക്കൻ വീട്ടിൽ ബിൽബി(29) എന്നിവരെയാണ്‌ ഒല്ലൂർ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. 
ചൊവ്വ വൈകിട്ട്‌ 5ന്‌ ആയിരുന്നു സംഭവം. നടത്തറ ഹമാര ബാറിൽ പണമില്ലാതെ ബിയർ  നൽകാത്തതിന്റെ വിരോധത്തലാണ്‌ ബാർ ജിവനകാരൻ ഗോപിയെ ഗ്ലാസുകൊണ്ട് എറിഞ്ഞ്‌ പരിക്കേൽപ്പിക്കുകയും, വധിക്കുമെന്നും ഇരുവരും ഭീക്ഷണിപ്പെടുത്തുകയും ചെയ്‌തു. കൂടാതെ മെെനാർ റോഡിൽ ഇരിക്കുകയായിരുന്ന അയൽക്കാരനായ വത്സനെ തലയ്‌ക്കടിച്ച്‌ പരിക്കേൽപ്പിക്കുകയും ചെയ്‌തു.  കൊലപാതകം, വധശ്രമം,  തുടങ്ങി  22  ക്രിമിനൽ കേസിൽ പ്രതിയാണ്‌ സാംസൻ. മൂന്നുപ്രാവശ്യം കാപ്പ പ്രകാരം കരുതൽ തടങ്കലിലായിരുന്നു.
 രണ്ടുമാസം മുമ്പാണ്‌ ജയിലിൽ നിന്നും ഇറങ്ങിയത്‌. ബിൽബിയും ഒല്ലൂർ സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റിൽപെട്ടയാളാണ്‌.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top