22 December Sunday

മൗനജാഥയും 
അനുശോചന യോഗവും ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

സീതാറാം യെച്ചൂരിയുടെ ചിത്രത്തിന്‌ മുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌, സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്‌തീൻ എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കുന്നു

തൃശൂർ
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച്‌  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്‌ച മൗനജാഥയും സർവകക്ഷി അനുശോചനയോഗവും സംഘടിപ്പിക്കും. വൈകിട്ട് നാലിന്‌ തൃശൂർ ഇ എം എസ് സ്ക്വയറിലാണ്‌ യോഗം. തൃശൂർ സിഎംഎസ് സ്കൂൾ പരിസരത്ത് നിന്ന് വൈകിട്ട്‌ നാലിന്‌  മൗനജാഥ ആരംഭിക്കും. റൗണ്ട് ചുറ്റി മുനിസിപ്പൽ സ്റ്റാന്‍ഡ് വഴി ഇ എം എസ് സ്ക്വയറിൽ എത്തിചേരും. തുടർന്ന് നടക്കുന്ന സർവകക്ഷി അനുശോചനയോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും. മൗനജാഥയിലും സർവകക്ഷി അനുശോചന യോഗത്തിലും മുഴുവൻ ജനങ്ങളും പങ്കാളികളാകണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top