24 November Sunday
നടക്കുന്നത്‌ നുണപ്രചാരണം

ചാവക്കാട്ട്‌ വഖഫ്‌ ബോർഡ്‌ ആർക്കും 
നോട്ടീസ്‌ നൽകിയിട്ടില്ല: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024
ചാവക്കാട്
മണത്തലയിൽ 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് കുടിയൊഴിപ്പിക്കലിന് നോട്ടീസ് അയച്ചു എന്ന മാധ്യമപ്രചാരണം   തെറ്റെന്ന്‌ എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾഖാദർ പറഞ്ഞു. 
ഇവർക്ക് കുടിയൊഴിഞ്ഞു പോകണം എന്ന് ആവശ്യപ്പെടുന്ന ഒരു നോട്ടീസും വഖഫ് ബോർഡ് നൽകിയിട്ടില്ല. മുനമ്പത്തെ കേസും ചാവക്കാടുമായി കൂട്ടി കെട്ടാൻ മാധ്യമങ്ങളും തൽപ്പരകക്ഷികളും  നടത്തിയ  ശ്രമമാണ് ജനങ്ങളിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.  വില്ലേജ് ഓഫീസിൽ ഭൂമി കൈമാറ്റം സംബന്ധിച്ച് ചില ഭൂരേഖാപ്രശ്നങ്ങൾ  നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് റവന്യൂ ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെട്ട് പരാതികൾ സമർപ്പിച്ചിട്ടുമുണ്ട്. വകുപ്പ് ഇതു പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വികരിക്കാമെന്ന് മന്ത്രി കെ  രാജൻ വ്യക്തമാക്കിയതാണ്‌.  ഒരുമനയൂർ, പാലയൂർ എന്നിവിടങ്ങളിൽ ആറു വീടുകളുടെ പ്രശ്നം വ്യത്യസ്ഥമാണ്. ഇത് വഖഫ് ബോർഡിൽ ചിലർ നൽകിയ ഒരു കേസിന്റെ തുടർച്ചയായുള്ള പ്രശ്നമാണ്. ‘മാളിയേക്കൽ വഖഫ് ' സംബന്ധിച്ച ഒരു കേസാണിത്. 
 ഭൂമി വിറ്റതു സംബന്ധിച്ച ഒരു കേസ് നിലനിൽക്കുന്നുണ്ട്. എവിടെയും  ഏതെങ്കിലും തരത്തിലുള്ള കൂടിയൊഴിപ്പിക്കൽ സർക്കാരിന്റെ നയമല്ലെന്ന് മന്ത്രി പി രാജീവ്, വി അബ്ദുൾ റഹിമാൻ എന്നിവരും  വ്യക്തമാക്കിയിട്ടുണ്ട്. വസ്തുത  ഇതായിരിക്കെ വർഗീയ ദ്രുവീകരണം ലക്ഷ്യമിട്ട് ചിലർ നടത്തുന്ന പ്രചാരണങ്ങൾ എതിർക്കപ്പെടണമെന്നും കുപ്രചാരണങ്ങളെ തള്ളിക്കളയണമെന്നും എൽഡിഎഫ് കൺവീനർ  പ്രസ്താവനയിൽ അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top