22 November Friday

നിക്ഷേപം തിരികെ നൽകിയില്ല; 
‘ധനവ്യവസായ’ ഉടമകൾക്കെതിരെ വിധി

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024
തൃശൂർ
 നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മയ്‌ക്ക് 49,55,000   രൂപയും പലിശയും നൽകുവാൻ വിധി. മുപ്ലിയം വാളൂരാൻ വീട്ടിൽ ബിജിമോൾ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ചെട്ടിയങ്ങാടിയിലെ ‘ധനവ്യവസായ’ എന്ന സ്ഥാപനത്തിന്റെ  മാനേജിങ് പാർട്ണർ വടൂക്കര സ്വദേശി ജോയ്  ഡി പാണഞ്ചേരി, പാർട്ണർ ഭാര്യ റാണി എന്നിവർക്കെതിരെ വിധിച്ചത്‌.  നിക്ഷേപതുക  47,00,000 രൂപയും നഷ്ടപരിഹാരമായി 2,50,000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകണം.  ഹർജി ഫയൽ ചെയ്ത തീയതി  മുതൽ 9ശതമാനം  പലിശയും നൽകണമെന്നാണ്‌ വിധി.  ഹർജിക്കാരിക്ക് വേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി.
 ആദ്യഘട്ടത്തിൽ വാഗ്ദാനം ചെയ്ത പലിശ നൽകിയിരുന്നു. പിന്നീട് പലിശ നൽകുന്നതിൽ വീഴ്ച വരുത്തി.   നിക്ഷേപ സംഖ്യയും  തിരിച്ചുനൽകിയില്ല.  തുടർന്നാണ്‌   ഹർജി ഫയൽ ചെയ്‌തത്‌.  തെളിവുകൾ പരിഗണിച്ച പ്രസിഡന്റ്‌  സി ടി സാബു, മെമ്പർമാരായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരിക്ക്  അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top