23 December Monday

സതീശൻ മാഫിയ ഏജന്റ്; 
നാഷണൽ ലീഗ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024
തൃശൂർ 
 ജസ്റ്റിസ് നിസാർ കമീഷനും കോടതികളും വഖഫ് ഭൂമിയാണെന്ന് കണ്ടെത്തിയ മുനമ്പത്ത് വർഗീയ ധ്രുവീകരണം നടത്താനും വിവാദ ഭൂമിയാക്കാനും ശ്രമിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് നാഷണൽ ലീഗ്  ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. ഭൂമി വാങ്ങി കബളിപ്പിക്കപ്പെട്ടവരെ കുടിയൊഴിപ്പിക്കില്ലെന്ന സർക്കാർ നിലപാട് സ്വാഗതാർഹമാണ്. അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും വേണം. വ്യാജ രേഖകൾ ഉണ്ടാക്കി വഖഫ് ഭൂമി വിറ്റത് കോൺഗ്രസ്‌ നേതാവായിരുന്ന അഡ്വ.പോൾ ആയിരുന്നു, മുസ്ലിംലീഗ് നേതാവ് വഖഫ് ബോർഡ് ചെയർമാനായിരുന്ന കാലത്താണ് ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവിറങ്ങിയത്. ഇതെല്ലാം മറച്ചുവച്ച്‌  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്ന പ്രതിപക്ഷനേതാവ് വി ഡി സതീശൻ റിസോർട്ട് മാഫിയകളെ സംരക്ഷിക്കുകയാണ്‌. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജനാധിപത്യ മതേതര സമൂഹം ജാഗ്രത പാലിക്കണമെന്നും ജില്ലാ പ്രസിഡന്റ് സയ്യിദ് ഷബീൽ ഐദ്റൂസി തങ്ങളും ജനറൽ സെക്രട്ടറി ഷാജി പള്ളവും പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top