25 December Wednesday

വികസനത്തിന്‌ ജനങ്ങൾ വോട്ട്‌ ചെയ്‌തു: യു ആർ പ്രദീപ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024
ചേലക്കര
നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന്‌  എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപ്‌ പറഞ്ഞു. കൊണ്ടയൂർ വിദ്യാസാഗർ ഗുരുകുലം സ്കൂളിലെ 25–-ാം നമ്പർ  ബൂത്തിൽ വോട്ട്‌ ചെയ്‌ത ശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേലക്കര മണ്ഡലത്തിൽ എൽഡിഎഫ്‌ നടത്തിയ വികസന പ്രവർത്തനങ്ങൾ ഊന്നിപ്പറഞ്ഞാണ് വോട്ട് തേടിയത്‌. കഴിഞ്ഞ തവണ മത്സരിക്കുമ്പോൾ ദേശമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാത്രമായാണ്‌ ആളുകൾ തിരിച്ചറിഞ്ഞിരുന്നത്‌. ഇന്ന്‌ എല്ലാവർക്കും തന്നെ അറിയാം. എംഎൽഎ ആയപ്പോൾ ചെയ്ത പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുത്തതാണ്‌. അതുകൂടി വലിയിരുത്തിയാണ്‌ ജനങ്ങൾ വോട്ട്‌ ചെയ്യുക. വളരെ ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തിയത്‌. കടുത്ത മത്സരം പ്രതീക്ഷിക്കുന്നില്ലെന്ന്‌ പ്രദീപ്‌ പറഞ്ഞു. ഭാര്യ  പ്രവിഷയും കൂടെയുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top