14 November Thursday

ജോയിക്കിത്‌ 
സഹനത്തിന്റെ 
സമ്മതിദാനം

സ്വന്തം ലേഖകൻUpdated: Thursday Nov 14, 2024

കാലിലെ പഴുപ്പും ചലവും വലിച്ചെടുക്കുന്ന യന്ത്രവും വാക്കറുമായി 
ജോയി വോട്ട്‌ ചെയ്യാനെത്തുന്നു

ചേലക്കര
കാലിൽ ആണി കുത്തിക്കയറി പഴുത്ത്‌ അനങ്ങാനാകാതെ കിടക്കുന്ന വെള്ളാനെല്ലൂർ കുണ്ടുകുളം വീട്ടിൽ കെ ഐ ജോയി വോട്ടു ചെയ്യാനെത്തി. തന്റെ പ്രിയ സ്ഥാനാർഥി യു ആർ പ്രദീപിന്‌ വോട്ടുചെയ്യാനാണ്‌ സഹനങ്ങൾ മറികടന്ന്‌ ജോയി എസ്‌എംടി ഹയർസെക്കൻഡറി സ്‌കൂളിൽ വാക്കറിന്റെയും പഴുപ്പ്‌ വലിച്ചെടുക്കുന്ന യന്ത്രത്തിന്റെയും സഹായത്തോടെ ഓട്ടോയിൽ എത്തിയത്‌. 
മൂന്നുമാസം മുമ്പാണ്‌ ജോയിയുടെ കാലിൽ ഇരുമ്പാണി തുളഞ്ഞു കയറിയത്‌. കടുത്ത പ്രമേഹരോഗി കൂടിയായതിനാൽ മുറിവ്‌ ശക്തമായ പഴുപ്പിലേക്ക്‌ കടന്നു.  ഡോക്ടറെ കാണിച്ചെങ്കിലും പഴുപ്പ്‌ മുറുകി രക്തവും ചലവും പുറത്തേക്ക്‌ ഒഴുകാൻ തുടങ്ങി. സ്ഥിതി രൂക്ഷമായതോടെ ചികിത്സ എറണാകുളം അമൃത ആശുപത്രിയിലേക്ക്‌ മാറ്റി. പഴുപ്പ്‌ വീണ്ടും രൂക്ഷമായി, കാലിനടിയിലെ മാംസഭാഗം ആഴത്തിൽ അടർന്ന്‌ പോകാൻ തുടങ്ങി. ഇതേത്തുടർന്ന്‌ പഴുപ്പ്‌ പുറത്തേക്ക്‌ എടുക്കുന്ന പ്രത്യേക യന്ത്രത്തിന്റെ സഹായത്തോടെ ഇപ്പോഴും ചികിത്സയിലാണ്‌ ജോയി. നാലു ലക്ഷം രൂപ ചെലവഴിച്ചു കഴിഞ്ഞു.  
     ചേലക്കര  ഉപതെരഞ്ഞെടുപ്പ്‌ വിവരം അറിഞ്ഞതോടെതന്നെ യു ആർ പ്രദീപിന്‌ വോട്ടു രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ജോയി. ബുധനാഴ്‌ച രാവിലെ ഓട്ടോ ഏർപ്പാട്‌ ചെയ്‌തു. സുഹൃത്തിന്റെ സഹായത്തോടെ ഒരു കൈയിൽ യന്ത്രവും മറുകൈയിൽ വാക്കറും പിടിച്ച്‌ ഓട്ടോയിൽ കയറിയാണ്‌ പോളിങ്‌ ബൂത്തിലെത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top